എഡിജിപി എം.ആര്‍. അജിത് കുമാറിനെ മാറ്റാന്‍ ഏറെ വൈകിപ്പോയെന്ന് ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്. ഇടതുമുന്നണിയുടെ രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ട് എഡിജിപിയെ മാറ്റിയെന്ന പ്രതീതി ഉണ്ടാക്കാന്‍ ആയില്ല. ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ അന്വേഷണറിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമായിരുന്നു. ലോകസ്ഭാ തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ആര്‍ജെഡിക്ക് മുന്നണി നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും വര്‍ഗീസ് ജോര്‍ജ് കോഴിക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു.