പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി ചാണ്ടി ഉമ്മൻ. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ മകന്‍ അനുമതി നല്‍കിയില്ല എന്ന വിവാദത്തിന് പിന്നാലെയാണ് രാഹുലിന് പിന്തുണയുമായി ചാണ്ടി ഉമ്മന്‍ തന്നെ രംഗത്തെതിയത്. നാളെ രാവിലെ രാഹുല്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കുമെന്നും എല്ലാവരും അവിടെ എത്തിച്ചേരണമെന്നും വാട്സാപ്പ് വഴി നല്‍കിയ ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. 

രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ എ ഗ്രൂപ്പിൽ അതൃപ്തിയെന്നും, ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരം സന്ദർശിക്കാൻ ചാണ്ടി ഉമ്മൻ അനുമതി നിഷേധിച്ചുവെന്നുമാണ് പ്രചരിച്ച വാര്‍ത്ത. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ രംഗത്തെതിയത്.