TOPICS COVERED

ചേലക്കരയിലെ മാലിന്യപ്രശ്നത്തിൽ നേരിട്ടെത്തി ഇടപെട്ട് പി.വി അൻവർ എംഎൽഎ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ കരുനീക്കം നടത്തി. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ രംഗത്ത് സജീവമായി കോൺഗ്രസ് സ്ഥാനാർഥി രമ്യാ ഹരിദാസ് ഒരു ചുവട് മുൻപേ വച്ചു. കൈപ്പത്തി പ്രതിഷ്ഠയുള്ള ഹേമാംബികാ ക്ഷേത്ര ദർശനത്തോടെയായിരുന്നു രമ്യയുടെ പ്രചാരണത്തുടക്കം.

മുഖ്യമന്ത്രിക്കും സിപിമ്മിനും എതിരെ ഏറ്റുമുട്ടൽ തുടരുന്ന പി.വി അൻവർ ഉപതിരഞ്ഞെടുപ്പിൽ പുതിയ പോർമുഖം തുറക്കുകയാണ്. ചേലക്കര നിയോജക മണ്ഡലത്തിലെ വരവൂരിലുള്ള മാലിന്യ പ്രശ്നത്തിൽ ഇടപെട്ടു. സിപിഎം ഭരിക്കുന്ന പഞ്ചായത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണ നൽകി. ഇന്ദിരാ ഗാന്ധി ദർശനം നടത്തിയ കൈപ്പത്തി പ്രതിഷ്ഠയുള്ള കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു കോൺഗ്രസ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പ്രചാരണത്തുടക്കം. തൃശൂർ ഡിസിസി  ഓഫീസിലെത്തി. തുടർന്ന് കരുണാകരൻറെ സ്മൃതിയിൽ ആദരവ് അർപ്പിച്ചു. ചേലക്കരയുടെ ചുവപ്പ് കോട്ട തകർക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം.

PV Anwar MLA directly intervened in the garbage problem in Chelakkara: