സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തി. പാലക്കാട് നഗരത്തില്‍ ആവേശ റോഡ‍് ഷോയോടെ പ്രചാരണത്തിന് തുടക്കം. റോ‍ഡ് ഷോ നയിച്ച് ഷാഫി പറമ്പില്‍. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസും, അബിന്‍ വര്‍ക്കിയും പങ്കുചേര്‍ന്നു. വടകരയില്‍ സിപിഎമ്മിനെയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നു ‍ഡീല്‍. പാലക്കാട്ടും ആ ഡീല്‍ തന്നെയാണെന്ന് ഷാഫി പറമ്പില്‍ എംപി. അഞ്ചക്ക സംഖ്യ ഭൂരിപക്ഷം ലഭിക്കും, ജനങ്ങളാണ് ആത്മവിശ്വാസമെന്ന് ഷാഫി പറമ്പില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പാലക്കാട്ട് യുഡിഎഫ് മല്‍സരിക്കുന്നത് ജയിക്കാനാണോ തോല്‍ക്കാനാണോ എന്നൊക്കെ ഇന്ന് മുതല്‍ കാണൂ എന്ന്  ഷാഫി പറമ്പില്‍ എംപി. രാഹുലിന് അഞ്ചക്ക സംഖ്യ ഭൂരിപക്ഷം ലഭിക്കും, ജനങ്ങളാണ് ആത്മവിശ്വാസം. വടകരയില്‍ സിപിഎമ്മിനെയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നു ‍ഡീല്‍. അതേ ഡീല്‍ പാലക്കാട്ടും ഉണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.