veena-s-nair-sarin

കോണ്‍ഗ്രസ് വിട്ട് പാലക്കാട് ഇടത് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനൊരുങ്ങുന്ന ഡോ.പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ അംഗമായ വീണ എസ് നായർ. ഒരു ചെറിയ ടീമിനെ പോലും നയിക്കാൻ അറിയാത്ത ഒരാളെ രണ്ട് ലക്ഷം പേരടങ്ങുന്ന ഒരു നിയോജക മണ്ഡലത്തിന്റെ നാഥൻ ആക്കാൻ പുറപ്പെടുന്ന സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയോർത്ത് സഹതാപം മാത്രമേ ഉള്ളൂവെന്നും വീണ കുറിച്ചു.

ഡിഎംസി കൺവീനർ എന്ന നിലയിലുള്ള സരിന്‍റെ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനുവരിയിൽ താനും സഹപ്രവർത്തകരും പരാതി നൽകിയിരുന്നുവെന്നും അതിന്‍റെ പേരിൽ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു. 2024 ജനുവരി മുതൽ ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ പൂർണാർത്ഥത്തിൽ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.

Google News Logo Follow Us on Google News

സരിനെതിരെ കെപിസിസിക്കു നല്‍കിയ പരാതി ചാനലില്‍ വാര്‍ത്തയായതിന് പിന്നാലെ സൈബർ ആക്രമണം തുടങ്ങി. ഇത് ഭർത്താവിലേക്കും ഭർത്തൃ പിതാവും മുൻ കെപിസിസി ജനറൽ സെക്രട്ടറിയും എംഎൽഎയും ആയിരുന്ന കെ.പി കുഞ്ഞിക്കണ്ണൻ ലേക്ക് വരെ എത്തിയെന്നും വീണ പറയുന്നു.

ENGLISH SUMMARY:

Veena S Nair FB Post against Dr P Sarin