TOPICS COVERED

സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് പോരിനു കടുപ്പമേറി. അവശേഷിക്കുന്ന ദിവസങ്ങളിൽ പ്രചരണം മുറുക്കി നേട്ടം കൊയ്യാനുള്ള ഓട്ടത്തിലാണ് മൂന്നു മുന്നണികളും.

ആദ്യ തിരഞ്ഞെടുപ്പ് അങ്കത്തിനെത്തുന്ന പ്രിയങ്ക ഗാന്ധി, മൂന്നു തവണ നിയമസഭാംഗമായ സത്യൻ മൊകേരിയും രണ്ടു തവണ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായ നവ്യ ഹരിദാസും. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചിത്രം ഇങ്ങനെ.

അഞ്ചു ലക്ഷം ഭൂരിപക്ഷമെന്ന ലക്ഷ്യത്തിലാണ് യു.ഡി.എഫ്. മികച്ച പ്രകടനം കാഴ്ച വെക്കാനാണ് ഇടതു ബി ജെ പി സ്ഥാനാർഥികൾ കളത്തിലിറങ്ങുന്നത്. ഏഴു നിയമ സഭാ മണ്ഡലങ്ങളിലും കൺവെൻഷൻ പൂർത്തിയാക്കിയിട്ടുണ്ട് യു. ഡി.എഫ്, എൽഡി എഫിന്റെ സ്ഥാനാർഥി പര്യടനം തുടങ്ങി. ഒടുവിൽ സ്ഥാനാർഥി തീരുമാനം വന്ന ബിജെപിയും പ്രചരണ കളത്തിലിറങ്ങിയിട്ടുണ്ട്.

23 നാണ് പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം. 24 ന് സത്യൻ മൊകേരിയും പത്രിക സമർപ്പിക്കും. ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലത്തിൽ കൂടുതൽ ദേശീയ നേതാക്കൾ പ്രചരണത്തിനിറങ്ങും. അങ്ങനെ വയനാട് വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിൽ അമർന്നു കഴിഞ്ഞു.

ENGLISH SUMMARY:

LDF, UDF and BJP push their Wayanad bypoll campaign into high gear