• കോഴ വാഗ്ദാനം അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചുവെന്ന് സതീശന്‍
  • ‘മുഖ്യമന്ത്രി മൗനംപാലിച്ചത് എന്‍.ഡി.എ നേതാക്കളെ പേടിച്ച്’
  • ‘മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ സംഘടനകളുമായി സമരസപ്പെട്ടതിന്റെ കുറ്റബോധം’

എംഎല്‍എമാരെ മറിക്കാന്‍ കോഴവാഗ്ദാനം ചെയ്തകാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചെന്ന്  പ്രതിപക്ഷ നേതാവ്  വി.ഡി സതീശന്‍ . എന്‍.ഡി.എ. നേതാക്കളെ പേടിച്ചാണ് മുഖ്യമന്ത്രിയുടെ മൗനം.   ആന്‍റണി രാജുവിനും,  കോവൂര്‍ കുഞ്ഞുമോനും  തോമസ് കെ.തോമസ് കോഴവാഗ്ദാനം ചെയ്തെന്നാണ് ആരോപണം.  ഈ വിഷയത്തില്‍ പി.സി.ചാക്കോ നിലപാട് പറയട്ടെ. ചാക്കോയല്ലേ അവരുടെ നേതാവെന്നും  സതീശന്‍ ചോദിച്ചു.

കോണ്‍ഗ്രസിന് ആര്‍.എസ്എസ്. ബന്ധമെന്നാണ് പിണറായിയുടെ ആക്ഷേപം . എ.ഡി.ജി.പിയെ ആര്‍.എസ്.എസ്. നേതാക്കളുടെ അടുത്തേക്ക് പറഞ്ഞയച്ചയാളാണ് ഇത് പറയുന്നത്. സംഘപരിപാറിനെ സുഖിപ്പിച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നയാളാണ്. മൂന്ന് പ‌തിറ്റാണ്ട് ജമാ അത്തെ ഇസ്ലാമിയെ തോളിലേറ്റി. ഇപ്പോള്‍ പഴിക്കുന്നു. സംഘപരിവാര്‍ സംഘടനകളുമായി സമരസപ്പെട്ടതിന്‍റെ  കുറ്റബോധമാണ് മുഖ്യമന്ത്രിക്ക്. Also Read: ‘കുറ്റകൃത്യത്തെ സമുദായത്തില്‍ ചാരേണ്ട; മലപ്പുറത്തെ കൊച്ചു പാകിസ്ഥാനെന്ന് വിളിച്ചത് സംഘപരിവാറും കോണ്‍ഗ്രസും’

പാലക്കാട് സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന ഷുക്കൂര്‍ ആദ്യം നിലപാട് പറയട്ടെ. അങ്ങോട്ടു ചെന്ന് അടര്‍ത്തിയെടുക്കാനില്ല. ‘അദ്ദേഹം നല്ല പൊതുപ്രവര്‍ത്തകനാണ് . സി.പി.എമ്മില്‍ ഇനിയും പൊട്ടിത്തെറികള്‍ ഉണ്ടാകും. പാലക്കാട്ട് ബി.ജെ.പിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ആളെ അടര്‍ത്തുയാണ് അവര്‍. ഇത് ഇടതുമുന്നണിയുടെ ശിഥിലീകരണത്തിന്‍റെ തുടക്കമാണെന്നും  സതീശന്‍ പറഞ്ഞു

കോണ്‍ഗ്രസില്‍ ഒരനൈക്യമില്ല. കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ നിഷ്കളങ്കനും പാവവുമാണ്. കുരുട്ടു ചോദ്യങ്ങള്‍ അദ്ദേഹത്തിന് മനസിലാകില്ല . ഞാന്‍ പക്ഷേ അങ്ങിനെയല്ലെന്നും സതീശന്‍ പാലക്കാട്ട് പറഞ്ഞു