k-sudhakarn

TOPICS COVERED

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമതർക്കെതിരെ ഭീഷണിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ്‌ പരാജയപ്പെട്ടാൽ വിമത നേതാക്കളെ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ. സുധാകരനെ പിന്തുണച്ച് DCC രംഗത്ത് വന്നപ്പോൾ സുധാകരനെതിരെ പൊലീസിൽ  പരാതി നൽകുമെന്ന് വിമത നേതാവ് സുബ്രഹ്മണ്യൻ മനോരമ ന്യൂസിനോട് പറഞ്ഞു.

 

ഇന്നലെ വൈകിട്ട് ചേർന്ന  തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു സുധാകരന്‍റെ ഈ ഭീഷണി. വർഷങ്ങളായി കോൺ ഗ്രസ് ഭരിക്കുന്ന ബാങ്കിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞ ഒരു വിഭാഗം സി പി എമ്മുമായി ചേർന്ന് ഭരണം പിടിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. സുധാകരൻ പറഞ്ഞത്  പാർട്ടി വികാരമാണെന്നായിരുന്നു DCC പ്രസിഡന്‍റ്  കെ പ്രവീൺ കുമാറിന്‍റെ പ്രതികരണം

ജീവൻ അപായപ്പെടുത്തുമോയെന്ന്  തനിക്ക് ഭയമുണ്ടെന്ന് വിമത നേതാവ് കെ വി സുബ്രഹ്മണ്യൻ.  സുധാകരന്‍റെ ഭീഷണി കോൺഗ്രസിന്  വന്ന അധ:പതനത്തിന്‍റെ തെളിവാണന്ന്  CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു അതേസമയം ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ  സുധാകരൻ നടത്തിയ പ്രസംഗത്തോട് പാർട്ടിയിലെ   ഒരു വിഭാഗത്തിലും കടുത്ത അതൃപ്തിയുണ്ട്.  നവംബർ 16 നാണ്  ബാങ്ക് തിരഞ്ഞെടുപ്പ്. 

ENGLISH SUMMARY:

KPCC president K Sudhakaran threatened the rebels in connection with the Kozhikode Chevayur Service Cooperative Bank election