ജമാ അത്തെ ഇസ്​ലാമിയുടെ വോട്ട് വാങ്ങിയിട്ട് അവരെ ഭീകരരാക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. ജമാ അത്തെ ഇസ്‌ലാമിയെ ലീഗ് ഭീകരസംഘടനായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊന്നാനിയില്‍ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത് സിപിഎമ്മാണെന്നും അദ്ദേഹം തുറന്നടിച്ചു. 

അതേസമയം ജമാ അത്തെ ഇസ്​ലാമിയും ലീഗും മുസ്​ലിം ഏകീകരണത്തിന് ശ്രമിക്കുകയാണെന്ന് പി. ജയരാജന്‍ ആരോപിച്ചു. ജമാ അത്തെ ഇസ്​ലാമി ലീഗിനെ കൊണ്ട് കയ്പ്പുള്ള കഷായം കുടിപ്പിച്ചുവെന്നും ഇത് കേരളത്തിന് ഗുണകരമാണോയെന്ന് സമൂഹം ചര്‍ച്ച ചെയ്യണമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതേക്കുറിച്ചാണ് തന്‍റെ പുസ്തകത്തിലുള്ളതെന്നും അത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

ET Mohammed Basheer stated that the League does not consider Jamaat-e-Islami as a terrorist organization.