പാലക്കാട് പിരായിരിയില്‍ ദലിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.കെ. സുരേഷ് പാര്‍ട്ടിവിട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.സരിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഷാഫി പറമ്പിലിന്റെ അടുപ്പക്കാര്‍ക്ക് മാത്രമാണ് നേട്ടം. ഇതില്‍ മനംനൊന്ത് കൂടുതല്‍ പേര് പാര്‍ട്ടിവിട്ട് പുറത്തുവരുമെന്നും സുരേഷ് പറഞ്ഞു.
അതേസമയം, ബിജെപി-കോണ്‍ഗ്രസ് ഡീലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മനംമടുത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു . ഷാഫി പറമ്പിലാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇടതിനൊപ്പം വരുന്ന കോണ്‍ഗ്രസുകാരെ ചേര്‍ത്തു നിര്‍ത്തുമെന്നും സുരേഷ് ബാബു പറഞ്ഞു.