പാലക്കാടിന്റെ അടയാളമായ പൂക്കാരതെരുവിൽ ഇപ്പോൾ നിറയുന്നത് രാഷ്ട്രീയമാണ്. അതിരാവിലെ ഉണരുന്ന തെരുവിൽ പൂക്കൾക്കൊപ്പം ഉപതിരഞ്ഞെടുപ്പിന്റെ ചൂടും ചൂരുമാണ് കൈമാറ്റം ചെയ്യുന്നത്.പൂക്കാരതെരുവിൽ താമര വിരിയും പക്ഷെ പാലക്കാട് മണ്ഡലത്തിലോ,പൂക്കളിൽ സ്വദേശികൾ കുറവാണ്.പക്ഷെ ഒന്നിന് ഒന്ന് മെച്ചമാണ് സ്ഥാനാർത്ഥികളെ പോലെ.
അരളിയിലുമുണ്ട് രണ്ടു പക്ഷം.പൂമാലയിലേതു പോലെ വൈവിധ്യങ്ങൾ നിറഞ്ഞ രാഷ്ട്രീയ ഗോദയിലെ പ്രചാരണ ചൂടിലേക്ക് തെരുവും അമരുകയാണ്.