വയനാട് മെഡിക്കല്‍ കോളജ് പൂര്‍ണമാക്കാന്‍ പലവട്ടം സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടും ഒന്നും ചെയ്തില്ലെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണപരിപാടിയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
മാനന്തവാടി, കൽപ്പറ്റ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
രാഹുൽ ഗാന്ധിക്കൊപ്പം രാവിലെയോടെയാണ് പ്രിയങ്ക ഗാന്ധി മാനന്തവാടി മേരി മാതാ ഹെലിപാടിൽ ഇറങ്ങിയത്. മണിപ്പൂർ കലാപ ബാധിതരായ മേരി മാതാ കോളജിലെ ആറു വിദ്യാർഥികളോട് സംസാരിച്ചായിരുന്നു തുടക്കം.ശേഷം മാനന്തവാടിയിൽ നൂറു കണക്കിനു പ്രവർത്തകർക്കിടയിൽ ആദ്യ പൊതുയോഗത്തിലേക്ക്.
ഗാന്ധി പാർക്കിൽ നടന്ന ആദ്യ പൊതു യോഗത്തിൽ രാഹുലും പ്രിയങ്കയും വോട്ടർമാരെ അഭിസംബോധന ചെയ്തു
വയനാട് മെഡിക്കൽ കോളജ് പൂർണമാക്കാൻ പലവട്ടം സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും വേണ്ടതു ചെയ്തില്ലെന്ന് മലപ്പുറം അരീക്കോട്ടെ പൊതു യോഗത്തിൽ രാഹുൽ കുറ്റപ്പെടുത്തി. കനത്ത മഴ പെയ്തെങ്കിലും പ്രചരണം ചൂടുപിടിച്ചു തന്നെ തുടർന്നു. വാളാട്, കോറോം, കാവുമന്ദം എന്നിവടങ്ങിലും വോട്ടർമാർക്കിടയിൽ ആവേശമായി പ്രിയങ്കയെത്തി. നാളെയും വയനാട് ജില്ലയിൽ പര്യടനം തുടരും. ഏഴ് വരെ പ്രിയങ്ക മണ്ഡലത്തിൽ തുടരും.