കേരളത്തിലെ ബിജെപിയില്‍നിന്ന് ഒരാള്‍ പോയിട്ട് എന്ത് ചെയ്യാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സന്ദീപിന്‍റെ നിലപാട് പാര്‍ട്ടിയെ ബാധിക്കില്ല. തിരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടത്. നാളെ മാധ്യമങ്ങള്‍ സന്ദീപിനെ ഉപേക്ഷിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന നിലപാടുമായി യുവനേതാവ് സന്ദീപ് വാരിയര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാതി പരിഹരിക്കാന്‍ കെ.സുരേന്ദ്രന്‍ തയ്യാറായില്ലെന്നും ബി.ജെ.പിക്കാരനായി തുടരുമെന്നും പാര്‍ട്ടി നടപടി ഭയക്കുന്നില്ലെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു. സിപിഎമ്മിലെ സുഹൃത്തുക്കളായ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്. പാര്‍ട്ടി വിടില്ല. സമവായമല്ല പരിഹാരമാണ് വേണ്ടത്, അതിന്‍റെ സമയം കഴിഞ്ഞു. പാലക്കാട്ട് പോവാതെ ഞാന്‍ എന്‍റെ കുഞ്ഞിനൊപ്പം സമയം ചെലവഴിച്ച് വീട്ടിലിരിക്കും. പാര്‍ട്ടിയില്‍ തുടര്‍ച്ചയായി അപമാനിക്കപ്പെടുകയാണ്. തന്റെ പ്രശ്നം പരിഹരിക്കാന്‍ കെ.സുരേന്ദ്രന്‍ ഇടപെട്ടില്ല.
കെ.സുരേന്ദ്രനോ, ശോഭ സുരേന്ദ്രനോ പാലക്കാട്ട് മല്‍സരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിച്ചിരുന്നില്ല. നപടിയെടുക്കാന്‍ മാത്രം വലിയ നേതാവല്ല താനെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു. ആലോചിച്ച് ഉറപ്പിച്ചാണ് താന്‍ പ്രതികരിച്ചതെന്ന് സന്ദീപ് ആവര്‍ത്തിക്കുമ്പോള്‍ യുവനേതാവിനെ കൂടെക്കൂട്ടാന്‍ സിപിഎം സജീവ ശ്രമം തുടരുന്നുവെന്നാണ് ഇടത് നേതാക്കള്‍ നല്‍കുന്ന സൂചന.