പാലക്കാട് വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് മുന്നണികള്‍. സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും വ്യക്തമാക്കി. എന്നാല്‍ തീരുമാനം നേരത്തെ ആകാമായിരുന്നെന്ന് സിപിഎം കുറ്റപ്പെടുത്തി. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടവരുടെ പട്ടികയില്‍നിന്ന് സിപിഎമ്മിനെ ഒഴിവാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു.
Read Also: പാലക്കാട് വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റി
പാലക്കാട് വോട്ടെടുപ്പ് മാറ്റിവച്ചത് വിശ്വാസികളെ സംബന്ധിച്ച് വലിയ സന്തോഷമുളള കാര്യമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. വോട്ടെടുപ്പ് മാറ്റിവച്ചത് സ്വാഗതാര്‍ഹമെന്ന് ബിജെപി. വസ്തുതാപരമായ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കാനായെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു
വോട്ടെടുപ്പ് മാറ്റിവച്ചത് സ്വാഗതാര്‍ഹമെന്ന് പി.സരിന്‍. എന്നാല്‍ തീരുമാനെ വൈകിയതിലെ ഗൂഡാലോചന അറിയേണ്ടതുണ്ടെന്നും സരിന്‍ പറഞ്ഞു. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടവരുടെ പട്ടികയില്‍നിന്ന് സിപിഎമ്മിനെ ഒഴിവാക്കിയതിനെ മന്ത്രി എംബി രാജേഷും വിമര്‍ശിച്ചു.