Aswani-Kumarcase

ആർഎസ്എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ പ്രതി എം.വി.മര്‍ഷൂക്കിന് ജീവപര്യന്തം തടവ്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്.  കേസിലെ മൂന്നാം പ്രതിയും എൻഡിഎഫ് പ്രവർത്തകനുമായ ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് കുറ്റക്കാരനെന്ന് കഴിഞ്ഞദിവസം കോടതി  കണ്ടെത്തിയിരുന്നു. 14 പ്രതികളുണ്ടായിരുന്ന കേസിൽ എൻഡിഎഫ് പ്രവർത്തകരായ 13 പ്രതികളെയും വെറുതെ വിട്ടിരുന്നു. 2005 മാർച്ച് 10നാണ് ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടിയിൽ വച്ച്  പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്

 
ENGLISH SUMMARY:

Ashwini Kumar muder: MV Marshook gets life imprisonment