സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം എന്തായാലും താനാകും ഉത്തരവാദിയെന്ന് വി.ഡി.സതീശൻ മനോരമ ന്യൂസിനോട്. 100 ശതമാനം തിരഞ്ഞെടുപ്പ് ഫലം ഏറ്റെടുക്കും എന്തെങ്കിലും ക്ഷീണം വന്നാൽ ഞാൻ മാത്രമാവും ഉത്തരവാദി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം 10,000 കടക്കും. എൽഡിഎഫ് രണ്ടാം സ്ഥാനത്തും വരില്ല.
കോൺഗ്രസിന്റെ എല്ലാ സൗഭാഗ്യവും ഏറ്റെടുത്തിട്ട് പിന്നിൽ നിന്ന് കുത്തിയ പത്മജ ഞങ്ങളെ ഉപദേശിക്കണ്ട. കോൺഗ്രസിന് കെ.മുരളീധരനോട് മറുപടി പറഞ്ഞാൽ മതി. സന്ദീപ് വാര്യരുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ലെന്നും ആളെ തപ്പി നടക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും വി.ഡി. സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു.