സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ . ഉറങ്ങി കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷൻമാരുടെ വലിയ ബഹളം കേട്ടു. ഉറക്കത്തിൽനിന്ന് എഴുന്നേറ്റു. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പൊലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണു മുറിയിലുണ്ടായിരുന്നത്.
പൊലീസ് മുറിയിലേക്ക് ഇരച്ചു കയറി. നാല് പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ച് പുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത് ’’–ബിന്ദു കൃഷ്ണ പ്രതികരിച്ചു.
Read Also: നേതാക്കള്‍ മുഖാമുഖം; പാലക്കാട് തെരുവ് യുദ്ധം; കണ്ടുനിന്ന് പൊലീസ്
അര്‍ധരാത്രിയില്‍ ഹോട്ടല്‍മുറിയിലെത്തിയ പൊലീസ് സംഘം വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചുവെന്നും ഐഡന്‍റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ട് തയ്യാറായില്ലെന്നും മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാന്‍. വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വനിതാപൊലീസുമായി എത്തിയ ഉദ്യോഗസ്ഥര്‍ മുറി പരിശോധിച്ചുവെന്നും ദേഹപരിശോധന നടത്തിയെന്നും വസ്ത്രങ്ങളടരക്കം വലിച്ച് പുറത്തിട്ടെന്നും ഷാനിമോള്‍ ആരോപിച്ചു.
എ.എ റഹീമിന് മറുപടി പറയാനില്ലെന്നും സഹതാപം മാത്രമേയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന നടപടിയാണുണ്ടായതെന്നും നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.