k-sudhakaran-raid

പാലക്കാട് അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തിയ പൊലീസിന്‍റെ നടപടി ആണത്തമില്ലാത്ത തെമ്മാടിത്തരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടുകയായിരുന്നു വേണ്ടത്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വനിതാ നേതാക്കളെ അപമാനിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു. ബിജെപിയുടെയും സിപിഎമ്മിന്‍റെയും അറിവോടെയാണ് റെയ്ഡ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  Also Read: പൊലീസ് വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു; ഐഡി കാര്‍ഡ് കാട്ടിയില്ല;  ഷാനിമോള്‍

 

അതേസമയം, പണമെത്തിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചത് എവിടെ നിന്നെന്ന് ഷാഫി പറമ്പില്‍. ആരാണ് പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തിയത്. കേരളത്തിലെ പൊലീസ് കള്ളന്‍മാരെക്കാള്‍ മോശമെന്നും ഷാഫി പറമ്പില്‍ എം.പി ആരോപിച്ചു. പാലക്കാട് ഇന്നലെ നടന്നത് വിരോധാഭാസങ്ങളുടെ രാത്രി. റെയ്ഡിനെത്തിയ പൊലീസുകാര്‍ക്കെതിരെ കൃത്യമായ അച്ചടക്ക നടപടി വേണമെന്നും എം.പി ആവശ്യപ്പെട്ടു. മാധ്യമങ്ങളെ റെയ്ഡ് വിവരം അറിയിച്ചത് ആരാണെന്ന് അറിയേണ്ടതുണ്ട്. പൊലീസ് വരുമ്പോഴേക്ക് വാതില്‍ തുറന്ന് കസേരയിട്ട് ഇരുത്തേണ്ട ആവശ്യമുണ്ടോയെന്നും ഷാഫി ചോദ്യമുയര്‍ത്തി. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Action should be taken against the police officers who conducted the raid and insulted the women leaders, said K. Sudhakaran in Palakkad police raid.