palakkad-sarin

പാലക്കാട്ട് കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണത്തില്‍ വെട്ടിലായി സി.പി.എം. കള്ളപ്പണവിവാദം ഷാഫി പറ‍മ്പില്‍ ആസൂത്രണം ചെയ്ത നാടകമാണെന്ന് പി.സരിന്‍ നിലപാട് മാറ്റിയതാണ് സി.പി.എമ്മിനെ കൂടുതല്‍ കുഴപ്പത്തിലാക്കിയത്. സരിന്‍റെ വാദം നേതൃത്വം തള്ളി. ഗോള്‍പോസ്റ്റ് വീണ്ടും വീണ്ടും മാറ്റി ഞങ്ങളെക്കൊണ്ട് ഗോളടിപ്പിക്കല്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

 

രാവിലെ ഡി.വൈ.എഫ്.ഐയുടെ ട്രോളി സമരത്തിന് എത്തിയാണ് പഴയ കോൺഗ്രസുകാരനായ ഇടത് സ്ഥാനാർഥി പി.സരിൻ സി.പി.എമ്മിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കി പുതിയ വാദം ഉന്നയിച്ചത്. തെറ്റായ വിവരം നല്‍കി ഷാഫി പറമ്പില്‍തന്നെ നടത്തിയ നാടകമാകാനാണ് സാധ്യതയെന്ന് സരിന്‍  

അപകടം മണത്ത സി.പിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ഉടനടി സരിനെ തള്ളി. സരിൻ ഇനിയും ഗോൾ അടിക്കാനുള്ള അവസരം ഒരുക്കരുതന്ന് പരിഹസിച്ച് യുഡിഫ് സ്ഥാനാർഥി രാഹുൽ മാക്കൂട്ടത്തിൽ രംഗത്തെത്തി. സരിന്റെ ആവശ്യം സി.പിഎം- യുഡിഎഫ് സീൽ മനസിലാക്കിയാവാമെന്ന് ബി.ജെ പിയും പ്രതികരിച്ചു.  അതേ സമയം അന്വേഷണം അവസാനിപ്പിച്ച കേസിൽ ഭരണ കക്ഷി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത് പൊലീസിനുമേൽ കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.

ENGLISH SUMMARY:

The CPM in Palakkad is facing trouble following allegations of black money linked to a raid. These accusations have sparked controversy and raised questions about the party's involvement.