റെയ്ഡ് നടത്തുംമുന്‍പ് ഇവരുടെ അനുമതി വാങ്ങണോയെന്ന് എം.ബി.രാജേഷ്. പരിശോധന തടഞ്ഞത് എന്തിന്? പരിഭ്രാന്തി എന്തിനാണ്. ? അവിടെ നടന്നത് അവലോകന യോഗമെങ്കില്‍ ലീഗ് നേതാക്കള്‍ എവിടെപ്പോയി?’. ദൃശ്യങ്ങള്‍ വന്നപ്പോള്‍ ഒരു ബാഗല്ല, പല ബാഗുകള്‍ കണ്ടു. പരിശോധന പാതകമെന്ന് പ്രചരിപ്പിക്കുന്നത് പലതും ഒളിപ്പിക്കാനാണ്. 

ഗൂഢാലോചനയ്ക്ക് പിന്നില്‍ താനല്ല, അത്തരക്കാര്‍ കോണ്‍ഗ്രസില്‍ തന്നെയാണ്. ഷാനിമോള്‍ ഗട്ട്സ് ഉള്ള വനിതയാണ്. അവര്‍ എന്തിന് പൊലീസിനെ ഭയക്കണം?. പൊലീസിനെ കണ്ടാല്‍ ഭയം തോന്നുന്നത് ആര്‍ക്കാണ്. ? കോണ്‍ഗ്രസ് തയാറാക്കിയ തിരക്കഥയില്‍ അവര്‍ നന്നായി നിന്നു . പ്രതിപക്ഷ നേതാവ് വി.ഡി,സതീശന്റെ ഭീഷണിയൊന്നും തന്റെ അടുത്ത് വിലപ്പോകില്ല. അരോചകമായ ധാര്‍ഷ്ട്യത്തിന്റെ ഭാഷയാണ് സതീശനെന്നും എം.ബി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

Read Also: തെറ്റായ വിവരം നല്‍കി ഷാഫി നടത്തിയ നാടകമാകാന്‍ സാധ്യത; പുതിയ വാദവുമായി സരിന്‍

ട്രോളി ബാഗ് ആരോപണം പൊളിഞ്ഞതോടെ പുതിയ വാദവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സരിന്‍ രംഗത്തെത്തി. തെറ്റായ വിവരം നല്‍കി ഷാഫി പറമ്പില്‍തന്നെ നടത്തിയ നാടകമാകാനാണ് സാധ്യതയെന്ന് സരിന്‍ പറഞ്ഞു. ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുത്ത് താല്‍ക്കാലിക ലാഭം ഉണ്ടാക്കാനുള്ള ഷാഫിയുടെ മാസ്റ്റര്‍ പ്ലാന്‍ ആകാനാണ് സാധ്യത. ബിജെപി–സിപിഎം ബന്ധമെന്ന പുകമറ സൃഷ്ടിക്കാനാണിത്.  ഈ ടിപ്പോഫ് എങ്ങനെ വന്നുവെന്ന് പൊലീസാണ് വ്യക്തമാക്കേണ്ടതെന്നും സരി‍ന്‍ പറഞ്ഞു 

എന്നാല്‍ കള്ളപ്പണ വിവാദം നാടകമെന്ന സരിന്‍റെ വാദം സി.പി.എം നേതൃത്വം തള്ളി. പാര്‍ട്ടി നിലപാട് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി  ഇ.എന്‍.സുരേഷ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുകമറ സൃഷ്ടിക്കാനുള്ള ഷാഫിയുടെ നീക്കമെന്ന സരിന്‍റെ വാദമാണ് തള്ളിയത്. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയിട്ടുണ്ട്. 

ഷാഫിയും രാഹുലും നുണപരിശോധനയ്ക്ക് തയാറുണ്ടോയെന്നും സുരേഷ് ബാബു ചോദിച്ചു.

പാലക്കാട്ടെ റെയ്ഡ് വിവരം പൊലീസ് കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയെന്ന് ബി‌ജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാ മുറികളും പരിശോധിക്കാന്‍ പൊലീസ് തയാറായില്ല. സിസിടിവി ക്യാമറ പരിശോധന വൈകിപ്പിച്ചു. റെയ്ഡ് സമയത്ത് അവിടെ ഇല്ലായിരുന്നുവെന്ന രാഹുലിന്‍റെ വാദം തെറ്റെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

ENGLISH SUMMARY:

If it is a review meeting, where are the league leaders?; asking MB Rajessh