കൂടുതല്‍ വസ്ത്രങ്ങള്‍ കൊണ്ടുപോകുന്നത് കരുതലിന്‍റെ ഭാഗമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ . എന്തുകൊണ്ട് ബിജെപി വനിതാ നേതാക്കളുടെ മുറി പരിശോധിക്കാന്‍ നിര്‍ബന്ധം കാണിച്ചില്ല. ബിജെപി കള്ളപ്പണം കൊണ്ടുവന്നില്ലെന്ന് സിപിഎം  സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്  സിപിഎം– ബിജെപി ബന്ധത്തിന്‍റെ തെളിവാണ്. ആരോപിക്കുന്നതുപോലെ ഒന്നില്‍അധികം മുറികളിലേക്ക് ട്രോളി ബാഗ് െകാണ്ടുപോയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു 

Read Also: ട്രോളി ബാഗുമായി ഇറങ്ങാന്‍ ഡിവൈഎഫ്ഐ; നേരില്‍ കണ്ട് വിശദീകരിക്കാന്‍ രാഹുല്‍

പാലക്കാട്  നേതാക്കളുടെ  മുറികളിലെ പൊലീസ് റെയ്ഡ്  പ്രചാരണ ആയുധമാക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം. സിപിഎമ്മിന്റെ സംഘടിത ആക്രമണം വ്യക്തമാക്കി വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നേതൃത്വം നിര്‍ദേശം നല്‍കി. റെയ്ഡ് വിവാദം പ്രചാരണ രംഗത്ത് കരുതലോടെ ഉപയോഗിക്കാനാണ് സിപിഎം തീരുമാനം.  റെയ്ഡിനപ്പുറം തുടർ നടപടി വേണ്ടായെന്ന്  പൊലീസ് തീരുമാനിച്ച സാഹചര്യത്തിൽ വിഷയം സ്ഥാനാർഥി പര്യടനങ്ങളിൽ സ്ഥാനാർഥിയോ കൂടെയുള്ളവരോ കാര്യമായി ഉയർത്തില്ല. രാഷ്ട്രീയ ആരോപണളും പ്രത്യാരോപണങ്ങൾക്കുള്ള മറുപടികളും നേതാക്കൻമാർ നൽകുകയും ചെയ്യും. സ്ഥാനാർഥിയും കൂടെയുള്ളവരും പരാമാവധി ആളുകളെ നേരിൽ കണ്ടു വോട്ടു ചോദിക്കുകയും ചിഹ്നം പരിചയപ്പെടുത്തുകയും  ചെയ്യുക എന്നതാണ് തീരുമാനം. അതേ പൊലീസ് സമയം തുടർ നടപടികൾ അവസാനിപ്പിച്ചതടക്കമുള്ള വിഷയങ്ങളിൽ  പാർട്ടി നിലപാട് രാവിലെ തന്നെ നേതാക്കന്മാർ വ്യക്തമാക്കും

അതേസമയം, ഹോട്ടൽ റെയ്ഡ് വിവാദത്തിൽ ഒറ്റുകാർ ആരായാലും പുറത്ത് വരുമെന്നും ട്രോള്ളി ബാഗ് വിവാദത്തിലെ  എല്ലാ വശങ്ങളും  അന്വേഷിക്കമെന്നും  പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി.സരിൻ മനോരമ ന്യൂസിനോട് പറഞ്ഞു. വിവാദങ്ങൾക്കപ്പുറത്ത് 13 കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഫ്  കൊണ്ടുവന്ന വികസനം ചർച്ച ചെയ്യാൻ തയ്യാറാവണമെന്നും സരിൻ ആവശ്യപ്പെട്ടു. പാലക്കാട് നഗരത്തിൽ ട്രോളി ബാഗുമായി  ഡിവൈഎഫ്ഐ  സംഘടിപ്പിച്ച  പ്രതിഷേധ പരിപാടിക്ക് എത്തിയതായിരുന്നു സരിന്‍ 

ENGLISH SUMMARY:

Congress candidate in Palakkad bypoll Rahul Mamkootathil rubbished CPM's allegations that his assistant Feni had brought black money in a blue trolley bag to the hotel