പെട്ടിവിവാദത്തില്‍ പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറി തള്ളിയ ശേഷവും നിലപാട് മാറ്റാതെ സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ്. പെട്ടിയിലേക്ക് മാത്രം വിഷയം കൊണ്ടുപോകുന്നത് കെണി തന്നെയാണ്. കോണ്‍ഗ്രസന്‍റെ ആ കെണിയെ കുറിച്ചാണ് രാവിലെ സഖാക്കളോട് പറഞ്ഞത്. താന്‍ നിര്‍വഹിച്ചത് തന്‍റെ ബാധ്യത. തന്‍റെ നിലപാട് ജില്ലാ സെക്രട്ടറി മനസ്സിലാക്കിക്കോളും. സിസിടിവി ദൃശ്യം പുറത്തുവിട്ടത് സിപിഎം അല്ലെന്നും എന്‍.എന്‍.കൃഷ്ണദാസ് പറഞ്ഞു.

എന്നാല്‍ കൃഷ്ണദാസിനെ തള്ളി സിപിഎം പാലക്കാട്  ജില്ലാസെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണ ആരോണത്തില്‍ പാര്‍ട്ടി പരാതിയുമായിമുന്നോട്ടുപോകുമെന്ന് ഇ.എന്‍.സുരേഷ് ബാബു  പറഞ്ഞു. കൊടകരയിലെ കുഴല്‍പണം പാലക്കാടും എത്തിയതായി സംശയിക്കുന്നു. കൃഷ്ണദാസ് പറഞ്ഞകാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. അദ്ദേഹം പറഞ്ഞകാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

ENGLISH SUMMARY:

Palakkad CPM divided over trolley bag controversy