എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ പി.പി. ദിവ്യയെ തള്ളാതെ കണ്ണൂര്‍ സിപിഎം. കൈക്കൂലി ആരോപണത്തില്‍ രണ്ടുപക്ഷമുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. ദിവ്യ പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് എന്ത് മാധ്യമധര്‍മമാണെന്നും അദ്ദേഹം പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ ചോദ്യമുയര്‍ത്തി. ദിവ്യയെയോ നവീന്‍റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ വേണ്ട. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും ജയരാജന്‍ പറഞ്ഞു.