anwar-pressmeet

ചേലക്കരയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പി.വി.അന്‍വര്‍. നിശബ്ദപ്രചാരണ ദിവസം മാധ്യമങ്ങളെ കാണാനാവില്ലെന്ന് പൊലീസ് . എന്നാല്‍ പിന്‍മാറാന്‍ അന്‍വര്‍ തയ്യാറായില്ല. ഹോട്ടലില്‍ എംഎല്‍എ എത്തിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും എത്തി. വിലക്ക് ലംഘിച്ച് അന്‍വര്‍ വാര്‍ത്താസമ്മേളനം തുടങ്ങി. ശബ്ദമുഖരിതമായ പ്രചാരണത്തിന് മാത്രമാണ് വിലക്കെന്ന് അന്‍വര്‍ പറഞ്ഞു. 

 

ചെറുതുരുത്തിയില്‍ പിടികൂടിയ പണം എത്തിച്ചത് ഇടതുമുന്നണിയെന്നു അന്‍വര്‍ ആരോപിച്ചു. മന്ത്രി മുഹമ്മദ് റിയാസാണ് പിന്നില്‍. സി.പി.എം തോല്‍വി ഭയന്നു. കോളനികളില്‍ പണം വിതരണം ചെയ്യുന്നു. മദ്യം ഒഴുക്കാനും നീക്കം നടക്കുന്നെന്നു അന്‍വര്‍ ആരോപിച്ചു. 

ENGLISH SUMMARY:

Anwar's press conference at Chelakkara without pressmeet

Google News Logo Follow Us on Google News