ആത്മകഥാവിവാദം വ്യക്തിപരമായി നശിപ്പിക്കാനെന്ന് ഇ.പി.ജയരാജന്‍. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്. 'യു.ഡി.എഫ്– ബി.ജെ.പി നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടാകാം. പാര്‍ട്ടി തന്നെ അവിശ്വസിക്കുമെന്ന് കരുതുന്നില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ആത്മകഥയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച് ഇ പി ജയരാജന്‍ മനോരമ ന്യൂസിനോട് മനസുതുറന്നു.
എന്താസംശയം. ശരിക്കും അപ്രതീക്ഷിതമയി പോയി. ടെലിവിഷന്‍ ചാനലില്‍ ഞാന്‍ എഴുത്തികൊണ്ടിരിക്കുന്ന ഇനിയും പൂര്‍ത്തിയാകാത്ത പുസ്തകത്തിലേതെന്ന രീതിയിലാണ് ചില ഭാഗങ്ങള്‍ പുറത്തുവന്നത്. പുസ്കകത്തിന് മുഖവുരവേണം, കവര്‍ പേജുണ്ടാക്കണം, പേജെത്രവേണമെന്ന് തീരുമാനിക്കണം, വായിച്ചു നോക്കി വ്യക്തത വരുത്തണം. ഇതൊന്നും ഇതുവരെ നടക്കാത്ത പുസ്കത്തിലേ ഭാഗങ്ങളെന്ന രീതിയിലാണ് ചിലത് പുറത്തുവന്നത്. ബുക്ക് എഴുതിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ തന്നെ ഡി.സി ബുക്സിന്‍റെ ആളുകളെ വിളിച്ചു റിപ്ലൈ ഇല്ലായിരുന്നു. പിന്നെ ഒരു സ്ത്രീയെന്ന തിരിച്ചുവിളിച്ചു. അവരോട് കാര്യങ്ങള്‍ ചോദിച്ചു. ഡി.സി ബുക്സ് ഉടമ വിദേശത്താണ് അവര്‍ അറിയിച്ചു. അദ്ദേഹത്തോട് തിരിച്ചുവിളിക്കണമെന്ന് പറഞ്ഞ് ഏല്‍പിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് ഉടമ എന്ന വിളിച്ചു. അദ്ദേഹത്തോടും എങ്ങനെയാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്കകത്തിന്‍റെ പേരില്‍ വര്‍ത്തവന്നതെന്ന് അന്വേഷിച്ചു. ഞാന്‍ അറിഞ്ഞില്ല. വിദേശത്താണ് എന്നു പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്നും പറഞ്ഞിട്ടുണ്ട്.
പിന്നീട് സംസാരിച്ചില്ല . പിന്നെ ചെയ്തത് ഡിജിപിക്ക് ഇന്നലെ പരാതികൊടുത്തു കണ്ണൂരിലുള്ള അഡ്വക്കറ്റ് വിശ്വന്‍ മുഖാന്തരം ഡിസിബുക്സിന് നോട്ടീസ് നല്‍കി. ഇത് രണ്ടും പൂര്‍ത്തീകരിച്ചു.
നിങ്ങള്‍ എന്താണ് ഈ ചെയ്തതെന്ന ചോദിച്ചു. പക്ഷേ അദ്ദേഹത്തിന് ഒന്നും അപ്പോള്‍ പറയാനുണ്ടായില്ല. ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം ഒന്നിച്ചിരുന്നു വായിച്ചിട്ടില്ല അത് എങ്ങനെയാകണം .എന്തെല്ലാം കൂട്ടിചേര്‍ക്കണം. എന്തെല്ലാം ഒഴിവാക്കണം ഒന്നും തീരുമാനിച്ചിട്ടില്ല .അതാണ് ചാനലിലൂടെ പുറത്തുവന്നത്. മാത്രമല്ല അതിന്‍റെ ഭാഗം അവരുടെ ഫെയ്സ് ബുക്ക് പേജില്‍ പുസ്തകത്തിന്‍റെ പ്രകാശനം സംബന്ധിച്ച അറിയിപ്പും വന്നു. എന്നോട് ചോദിക്കേണ്ടേ അനുവാദം വാങ്ങാതെയാണോ പ്രകാശനം. എന്‍റെ പുസ്തകം പ്രസദ്ധീകരിക്കാന്‍ ഞാന്‍ അവരെ ഏല്‍പിച്ചിട്ടുണ്ടോ. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്‍റെ ഭാഗമെന്ന രീതിയിലാണ് അത് ചാനലില്‍ വന്നത്. അത് ക്രിമിനല്‍ കുറ്റമാണ്.
പരിശോധിക്കാമെന്നല്ലാതെ ഖേദം പ്രകടിപ്പിച്ചോ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം വിദേശത്താണ്. ഇതുവര മറ്റൊന്നും പറഞ്ഞിട്ടില്ല. അവര്‍ ചെയ്തത് തെറ്റാണ് അതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ട്. ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇത്തരത്തിലൊന്ന് പ്രസിദ്ധീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവകള്‍ക്കും വോട്ടര്‍മാര്‍ക്കുിടയില്‍ അങ്കലാപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ ചെയ്തതാണ് . ഈ രാഷ്ട്രീയ ലക്ഷ്യം വച്ച് ഉണ്ടാക്കിയതാണിത്.
ഇത് എന്നെ വ്യക്തിപരമായി നശിപ്പിക്കാനുള്ളതാണ്. ഇത് ഇപ്പോള്‍ തുടങ്ങിയ കാര്യമല്ല. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ദിവസവും ഇങ്ങനെയൊന്നു നടന്നു. അതിനും ഒന്നരകൊല്ലം മുമ്പ് എന്നെ കാണാന്‍വന്ന ആളാണ് ആ ബിജെപി നേതാവ്. അത് ഇന്നലെ നടന്ന കാര്യം പോലെയല്ലേ മാധ്യമങ്ങളില്‍ വാര്‍ത്തവന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് അട്ടിമറിയുണ്ടാക്കാനാണ് അന്നും ശ്രമം നടന്നത്.
ഞാന്‍ പുസ്തക പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പടുത്തിടിട്ടില്ല മാതൃഭൂമി ചോദിച്ചിട്ടുണ്ട്, ഡി.സി ചോദിച്ചിട്ടുണ്ട്. ആര്‍ക്കും അനുമതി കൊടുത്തിട്ടില്ല. പൂര്‍ത്തിയാകട്ടെ എന്നിട്ട് പറയാം എന്ന നിലയാണ് സ്വീകരിച്ചത്. എഴുതി പൂര്‍ത്തീകരിക്കാത്ത പുസ്തകമാണത്. മാത്രമല്ല പാര്‍ട്ടി ഭരണഘടനയനുസരിച്ച് പുസ്തകം. പ്രസിദ്ധീകരിക്കണമെങ്കില്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങണം. പുസ്തകം എഴുതി പൂര്‍ത്തീകരിച്ച് പാര്‍ട്ടിക്ക് നല്‍കണം. ഞാന്‍ എന്‍റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഒരാളെയും അധികാരപ്പെടുത്തിയിട്ടില്ല. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിന്‍റെ പേരില്‍ ഇങ്ങനെയൊന്നു ചെയ്തത് ക്രിമിനല്‍ കുറ്റമാണ്.
സിപിഎമ്മിനെ എങ്ങനെയേല്ലാം ദുര്‍ബലമാക്കാം എന്ന് ആലോചിച്ചകൊണ്ടിരിക്കുകയാണ്, പരാജയഭീതിപൂണ്ട യുഡിഎഫ് എല്‍ഡിഎഫിന്‍റെ മുന്നേറ്റം തിരിച്ചറിഞ്ഞാണ് അവര്‍ ഇങ്ങനെ ചില നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്. ചേലക്കരയിലും പാലക്കാട്ടും വയനാട്ടിലും. അവര്‍ പരാജയഭിതിയിലാണ്. യുഡിഎഫിന്‍റെയും ബിജെപിയുടെയും പിന്തുണ ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടാകും
അതുകൊണ്ടാണ് സമഗ്രമായ അന്വേഷണം നടത്താന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ക്രിമിനല്‍ കുറ്റമാണ്. പ്രസിദ്ധീകരിക്കാത്തെ ഒരു പുസ്തകത്തിന്‍റെ പേരിലാണ് ഇതെല്ലാം നടക്കുന്നത് . ഡി.സിബുക്ക്സിന്‍റെ നടപടി നിയമം ലംഘിച്ചുള്ളതാണ്. അതിനാലാണ് അവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.
എന്തു മറുപടിയാണ് അവര്‍ക്കുള്ളത്. അവര്‍ ആര്‍ക്കുവേണ്ടിയാണ് ഇത് ചെയ്തത്. ഈതിരഞ്ഞെടുപ്പ് ദിവസം ഇങ്ങനെയൊരു വാര്‍ത്തയുണ്ടാക്കിയത് ആര്‍ക്കുവേണ്ടിയാ ∙ ആ രാഷ്ട്രീയ ലക്ഷ്യം ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുന്നു. എന്നിക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് ഉണ്ടായത് . അവര്‍ തീര്‍ച്ചയായി മറുപടി പറയണം . ഡിസി ബുക്സുകാര്‍ അതിന്‍റെ കോപ്പി അയച്ചു തന്നിട്ടുണ്ടെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞു .എന്തടിസ്ഥാനത്തിലാണ് അവര്‍ അങ്ങിനെയൊന്ന് കൊടുത്തത്. അവര്‍ മാപ്പുപറയേണ്ടതാണ് .
ഞാന്‍ എഴുതിയതല്ല അവരുടെ കൈവശമുള്ളത് . ചാനലില്‍ വന്നതും അതല്ല . എന്നിട്ടും ഈ രീതിയിലൊന്ന് എങ്ങിനെ പുറത്തുവന്നെന്ന് പരിശോധിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത് . തെറ്റായ ഒരു രാഷ്ട്രീയ ഉദ്ദേശ്യവും ക്രിമിനല്‍ വാസനയും അതിന് പിന്നിലുണ്ട്.
നടപടി പ്രതീക്ഷിക്കുന്നു.
കുട്ടിക്കാലം ചിത്രങ്ങള്‍ അടക്കമാണ് പുറത്തുവന്നിട്ടുള്ളത് .അത് എങ്ങിനെ സംഭവിച്ചു?
പുറത്തുവന്നത് എന്തെല്ലാമെന്ന് ഞാന്‍ കണ്ടിട്ടില്ല . ടെലിവിഷന്‍ ചാനലില്‍ വന്നത് ഞാന്‍ എഴുതിയതല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും മറ്റുള്ളത് നോക്കിയാലേ പറയാന്‍ പറ്റൂ. ഡിസിബുക്സിന് എന്‍റെ ബുക്കിനെ കുറിച്ച് പറയാനും ആത്മകഥാഭാഗങ്ങള്‍ പുറത്തുവിടാനും എന്ത് അധികാരമാണുള്ളത് . അതാണ് ക്രിമിനല്‍ കുറ്റമാണ് എന്ന് പറഞ്ഞത്
ഒന്നും കൊടുത്തിട്ടില്ല . പ്രസാധാകരെ തീരുമാനിച്ചിട്ടില്ല .എഴുതി പൂര്‍ത്തീകരിക്കുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത് .അതുകൊണ്ടാണ ഇങ്ങനെയൊന്നു സംഭവിച്ചത് വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശിച്ച് ഡിജിപിക്ക് കത്തുകൊടുത്തത്.
ഞാന്‍ എഴുതാത്ത ഭാഗങ്ങളാണ് ടെലിവിഷന്‍ ചാനലുകളില്‍ വന്നത് . പുറത്തുവന്ന ഡോക്യുമെന്‍റിനെ കുറിച്ച് അറിയില്ല . എന്‍റെ കൈയ്യക്ഷരം മോശമായിനാല്‍ എഴുതിയ ഭാഗങ്ങള്‍ ഡിടിപി ചെയ്ത് ശരിയാക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് എല്‍പിച്ചിട്ടുള്ളത് അദ്ദേഹം ചതിക്കുമെന്ന് എനിക്ക് തോന്നുന്നല്ല. അതുകൊണ്ടാണ് എല്ലാ വശവും പരിശോധിക്കാന്‍ തീരുമാനിച്ചത് .എല്ലാം കണ്ടെത്തുക തന്നെ ചെയ്യും . ഈ മാസത്തോടെ തിരക്ക് കുറയും അതിനുശേഷം പെട്ടെന്ന് എഴുതി പൂര്‍ത്തീകരിച്ച് ആത്മകഥ പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം
എന്‍റെ ഓര്‍മയിലുള്ളതെല്ലാം എഴുതും .
പാര്‍ട്ടിക്ക് ആരെയും അവിശ്വാസമില്ല. ഇനിയിത് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല .
അത് എഴുതിയ ആളുകളുടെ ബുദ്ധിയാണ് . പി സരിനെ കുറിച്ച് ഞാന്‍എഴുതിയതായി പറയുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നടപടിയാണ്
ആരുപറയാന്‍ എന്നോട് . കോണ്‍ഗ്രസ് പോലെയാണ് സിപിഎം എന്ന് കരുതിയോ . ഇവിടുത്തെ പാര്‍ട്ടി നേരത്തെ തീരുമാനിച്ചതാണ് പരിപാടികള്‍. സരിന്‍ ഇവിടെ ജയിക്കും .കോണ്‍ഗ്രസും ബിജെപിയും കള്ളവോട്ട് ചേര്‍ത്തിട്ടുണ്ട് അതൊനും വിലപ്പോകില്ല. ബിജെിയുടെജില്ലാ പ്രസിഡന്‍റിന് രണ്ടിടത്ത് വോട്ടുണ്ട് .കോണ്‍ഗ്രസ് ആര്‍എസ്എസ് പ്രവര്‍ത്തരും കള്ളവോട്ട് ചേര്‍ത്തിട്ടുണ്ട് പാലക്കാടും ചേലക്കരയും വയനാട്ടും ജയിക്കും