കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ. നിലവിൽ ബിഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറാകും. ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് രാജേന്ദ്ര അർലേക്കർ. ഹിമാചലിലും ഗവര്‍ണറായിരുന്നു. ഗോവയില്‍ മന്ത്രിയും സ്പീക്കറും ആയിരുന്നു.
അതേസമയം, ആഭ്യന്തര സെക്രട്ടറിയായിരുന്ന അജയ് കുമാർ ഭല്ലയെ മണിപ്പൂർ ഗവർണറായി നിയമിച്ചു. മുൻ കേന്ദ്ര സഹമന്ത്രി ജനറൽ വി.കെ.സിങ് മിസോറാം ഗവർണറാകും. മിസോറാം ഗവർണർ ഡോ ഹരി ബാബു കമ്പംപതിയെ ഒഡീഷ ഗവർണറായി നിയമിച്ചു.