വയനാട്ടില്‍ പോളിങ്ങ് ശതമാനം കുറഞ്ഞതിന്‍റെ കാരണം തിരഞ്ഞ് തലപുകഞ്ഞ് രാഷ്ട്രീയകേന്ദ്രങ്ങള്‍. പോളിങ്ങിലെ ഇടിവ് ഗൗരവമായി പരിശോധിക്കാന്‍ എ.ഐ.സി.സി തീരുമാനിച്ചു. അപ്പോഴും പ്രിയങ്കയ്ക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് കെ.സി.വേണുഗോപാല്‍ അവകാശപ്പെട്ടു. പോളിങ്ങ് കുറഞ്ഞെങ്കിലും ചേലക്കരയില്‍ വന്‍ജയം ഉറപ്പെന്ന് എം.വി.ഗോവിന്ദനും
ഒരു സമയത്തും നീണ്ട നിര പ്രത്യക്ഷമാകാത്ത വോട്ടെടുപ്പ് പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സമ്മാനിച്ച അമ്പരപ്പ് അതേപടി തുടരുകയാണ്. പോളിങ് കുറഞ്ഞത് അന്വേഷിക്കുമെന്ന് പറഞ്ഞ കെ.സി.വേണുഗോപാല്‍, കോണ്‍ഗ്രസ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടെന്നും ആശ്വസിച്ചു.
കുറവ് എല്ലാവരെയും കുറേശ്ശെയായി ബാധിക്കുമെന്നായിരുന്നു എ.വി.ഗോവിന്ദന്റെ നിലപാട്. വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും സംസ്ഥാന സെക്രട്ടറി. പോളിങ്ങിലെ ഇടിവ് വലിയ ഇഷ്യൂ ആക്കെണ്ടെന്ന് കുഞ്ഞാലിക്കുട്ടി. പോളിങ് കുറഞ്ഞത് ഇരുമുന്നണികളോടുമുള്ള അവിശ്വാസത്തിന് തെളിവെന്ന് ബി.ജെ.പി വാദ പോളിങ് കുത്തനെ ഇടിഞ്ഞെങ്കിലും ഭൂരിപക്ഷം അങ്ങനെ ഇടിയില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ക്യാംപ്.