പാലക്കാട്ടെ ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.എം. ഹരിദാസന്‍റെ ഇരട്ടവോട്ടില്‍ സ്ഥിരീകരണം. ഹരിദാസന് പട്ടാമ്പിയിലും പാലക്കാടും വോട്ടുണ്ടെന്ന് സമ്മതിച്ച ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ ഒരുവര്‍ഷമായി ഹരിദാസന്‍ താമസിക്കുന്നത് പാര്‍ട്ടി ഓഫിസിലാണെന്നും പറയുന്നു. പട്ടാമ്പി അമയൂരിലെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ അപേക്ഷിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും അദ്ദേഹം വാദിക്കുന്നു. പാലക്കാട് മണ്ഡലത്തില്‍ 20,000 വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്നും സിപിഎമ്മാണ് ഇതിന് പിന്നിലെന്നുമാണ് ബിജെപിയുടെ മറുവാദം.
അതേസമയം, പാലക്കാട് മണ്ഡലത്തില്‍ രണ്ടായിരത്തിലേറെ കള്ളവോട്ടുകളുണ്ടെന്ന പരാതി ജില്ലാ ഭരണകൂടം പരിശോധിക്കും. ബൂത്ത് ലെവല്‍ ഓഫിസര്‍മാരില്‍ നിന്ന് കലക്ടര്‍ പ്രാഥമിക വിവരം തേടി. ഉച്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്.