തിരഞ്ഞെടുപ്പ് ദിവസം ആത്മകഥയിലെ ഭാഗങ്ങളെന്നവകാശപ്പെട്ടുള്ള ഉള്ളടക്കം പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇ.പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. താന്‍ എഴുതിയതല്ല പുറത്തുവന്നത്. ഒന്നും ഒളിക്കാനില്ല. തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും വസ്തുതാപരമായ അന്വേഷണം നടക്കണമെന്നും ഇപി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. വിശദീകരണത്തിന് പിന്നാലെ സെക്രട്ടേറിയറ്റ് യോഗം കഴിയും മുമ്പ് ഇപി മടങ്ങുകയും ചെയ്തു. 

എന്നാല്‍ വിവാദം സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഇപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇതാദ്യമായാണ് ഇ.പി.ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത്. കാണേണ്ടപ്പോള്‍ കണ്ടോളാമെന്ന് മാത്രമാണ് രാവിലെ തിരുവനന്തപുരത്തെത്തിയ ഇ.പി. മാധ്യമങ്ങളോട് പറഞ്ഞതും.

ENGLISH SUMMARY:

EP Jayarajan explained at the CPM state secretariat that there was a conspiracy behind the release of content claiming to be parts of an autobiography on election day.