കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന പാലക്കാട് വെല്ലുവിളിയുമായി കോണ്‍ഗ്രസ് പ്രവര്ത്തകന്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തലമൊട്ടയാടിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് ശിവരാജേഷിന്റെ വെല്ലുവിളി. മനോരമ ന്യൂസ് വോട്ടുകവലയിലാണ് ശിവരാജേഷ് രംഗത്തെതിയത്.
പാലക്കാട് കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശിവരാജേഷ് ഉറപ്പിച്ച് പറയുന്നു. അതിനാലാണ് ഈ വെല്ലുവിളിക്ക് തയ്യറായത്. ഇനി യുഡിഎഫ് പരാജയപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്ന 23ന് വൈകിട്ട് 5 മണി തലമെട്ടായടിക്കും. ഫോണ്‍ നമ്പറും, മേല്‍വിലാസവും അടക്കം മനോരമ ന്യൂസ് വോട്ടുകവലയുടെ അവതാരകന് അയ്യപ്പദാസിന് നല്‍കിയാണ് ശിവരാജേഷ് രംഗത്തെതിയത്.
കടുത്ത ത്രികോണ മല്‍സരമാണ് പാലക്കാട് അരങ്ങേറുന്നത്. കോണ്‍ഗ്രസ് വിട്ട് എത്തിയ ഡോ. പി.സരിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി മുന്‍ ജില്ല പ്രസിഡന്റ് സി.കൃഷ്ണകുമാറാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.