congress-rebel-front-wins-a

കോഴിക്കേട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ 11 സീറ്റിലും വിജയിച്ച് കോണ്‍ഗ്രസ് വിമതമുന്നണി. ഏഴ് കോണ്‍ഗ്രസ് വിമതരും നാല് സിപിഎംകാരും ജയിച്ചു. സിപിഎം പിന്തുണയോടെയാണ് വിമതര്‍ മല്‍സരിച്ചത്. കോൺഗ്രസ് വിമതരും ഔദ്യോഗിക പക്ഷവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയ ബാങ്ക് തിരഞ്ഞെടുപ്പ് വൻ സംഘർഷത്തിലാണ് കലാശിച്ചത്. അടിപിടിയിൽ പത്തിലധികം പേർക്ക് പരുക്കേറ്റു.സംഘർഷത്തിൽ പൊലീസ് പക്ഷപാതിത്തപരമായി പെരുമാറി എന്നു ചൂണ്ടികാട്ടി കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

ENGLISH SUMMARY:

Congress rebel front wins all 11 seats in Kozhikode Chevayur Cooperative Bank elections