ടെലിവിഷൻ ചർച്ചയിലെ മാരക കോമ്പോ ആയിരുന്നു സന്ദീപ് വാരിയരും ജ്യോതികുമാർ ചാമക്കാലയും. ഗാന്ധിജിയെ ചെറുതായൊന്നു വെടിവെച്ചു കൊന്നു എന്ന സന്ദീപിന് മേൽ ആരോപിക്കപ്പെട്ട പരാമർശം ഉയർന്ന കൗണ്ടർ പോയിന്റ് ചർച്ചയിലെ കോൺഗ്രസ് പ്രതിനിധി ആയിരുന്നു ജോസഫ് വാഴക്കൻ. പുതിയ സാഹചര്യത്തേക്കുറിച്ച ഇരുവരും മനോരമ ന്യൂസിനോട് പ്രതികരിച്ചു.
നല്ല എതിരാളിയെ നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെന്നാണ് ജ്യോതി കുമാര്‍ ചാമക്കാല പറഞ്ഞത്. ഗാന്ധിജിയെ ചെറുതായൊന്ന് വെടിവച്ചു കൊന്നു എന്ന് പറഞ്ഞത് സന്ദീപ് വാര്യരല്ലെന്ന് അന്ന് ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്ത ജോസഫ് വാഴക്കനും പറഞ്ഞു.