പാലക്കാട് നല്ലേപ്പിള്ളി സ്കൂളിൽ ക്രിസ്‌മസ് ആഘോഷം കലക്കിയതില്‍ ബിജെപി നേതാക്കള്‍ക്കും പങ്കെന്ന് സന്ദീപ് വാരിയര്‍. കേസ് അട്ടിമറിക്കാന്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം ശ്രമിച്ചു. മൂന്നു പ്രതികളില്‍ രണ്ടുപേരും സജീവ ബിജെപി പ്രവര്‍ത്തകരാണ്. ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്നും സന്ദീപ് വാരിയര്‍ ആരോപിച്ചു.