balan-palakkad

സന്ദീപ് വാരിയര്‍  കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് എ.കെ.ബാലന്‍. പാലക്കാട് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് ആര്‍എസ്എസ്സിന്‍റെ കാലുപിടിച്ചു. തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശം. സന്ദീപ് ആര്‍എസ്എസ് നിലപാട് മാറ്റിയിട്ടില്ലെന്നും ആര്‍ എസ് എസിനും കോണ്‍ഗ്രസിനുമിടയിലുള്ള പാലമാണ് സന്ദീപ് വാര്യരെന്നും എ.കെ.ബാലന്‍ പറഞ്ഞു 

Read Also:‘എന്നെ കൊല്ലാന്‍ ഇന്നാവോ അയക്കുന്നത് ബിജെപിയും സിപിഎമ്മും ചേര്‍ന്നായിരിക്കും’

ഇതിനിടെ സന്ദീപ് വാരിയര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തി. മലപ്പുറവുമായുള്ളത് പൊക്കിള്‍ക്കൊടി ബന്ധമെന്നും മുസ്‌ലിം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണെന്നും സന്ദീപ് പറഞ്ഞു. ആത്മാര്‍ത്ഥതയുടെ വലിയ സ്നേഹം പാണക്കാട്ടെത്തിയപ്പോള്‍ ലഭിച്ചു. കസേരയുടെ വിലയറിയാത്തവരാണ് ആക്ഷേപിക്കുന്നത്. കസേരയുടെ പേര് പറഞ്ഞ് കളിയാക്കുന്നവര്‍ ഇരിക്കുന്ന കസേരയുടെ വിലയറിയാത്തവരാണ്. പാണക്കാട്ടെത്തിയപ്പോള്‍ സാദിഖലി തങ്ങള്‍ക്കൊപ്പമിരിക്കാന്‍ വലിയ കസേര ലഭിച്ചു. 

 

ബിജെപിയെ തല്ലിയാലും അവര്‍ നന്നാവില്ല. തന്നെ കൊല്ലാന്‍ ഇന്നാവോ അയക്കുന്നത് ബിജെപിയും സിപിഎമ്മും ചേര്‍ന്നായിരിക്കുമെന്നും സന്ദീപ് പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സന്ദീപ്. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു. 

സന്ദീപ് വാര്യരെ കോൺഗ്രസിൽ എത്തിച്ച ഓപ്പറേഷൻ പുറത്തു പറയില്ലെന്ന് കെ സുധാകരൻ മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ടോ മൂന്നാ  നേതാക്കൾ മാത്രം അറിഞ്ഞായിരുന്നു പ്രാഥമിക ചർച്ച നടന്നത്. പല കാര്യങ്ങളിലും കെ മുരളീധരന്  നിരാശ വന്നതിൽ ഞങ്ങൾ കുറ്റകാരാണ്. മുരളിയെ തൊട്ടു വിടില്ല,അദ്ദേഹത്തിന്റെ വിഷമം പരിഹരിക്കും. ബി ജെ പിയിൽ പോകാതെ, മരിക്കുന്നത് വരെ താൻ കോൺഗ്രസിൽ പോരാടും. പി സരിൻ പാർട്ടി വിടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. സരിന്റെ സമയദോഷമാണ്പാർട്ടി വിടാൻ കാരണം . സരിന് വീണ്ടും സീറ്റ് നൽകുമായിരുന്നു. സരിൻ വഞ്ചിച്ചത് മനസാക്ഷിയെ ആണ്.  

സന്ദീപിനെ ബലമായി കൊണ്ടുവന്നതല്ല, ഇങ്ങോട്ട് താല്‍പ്പര്യപ്പെട്ട് വന്നതാണ്. ബി ജെ പിയെ ദുർബമാക്കാനുള്ള അവസരം കോൺഗ്രസ് മുതലാക്കി. സന്ദീപിന് പാർട്ടിയിൽ എന്ത് സ്ഥാനം നൽകണമെന്നതിൽ തീരുമാനം ആയിട്ടില്ല . സന്ദീപ് വാര്യരെ ആരും കോൺഗ്രസിൽ കെട്ടിയിട്ടിട്ടില്ല. ഭരണഘടനക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ എത്ര നാൾ വേണമെങ്കിലും സന്ദീപിനെ കൂടെ നിർത്തും

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പൊലീസിനെതിരെ കോടതിയെ സമീപിക്കും. വോട്ടർമാരെ തല്ലിയ പൊലീസിനെതിരെയാവും കോടതിയെ സമീപിക്കുക . തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കാതെ 300 കോൺഗ്രസ് പ്രവർത്തകര തല്ലിയെന്നും കെ സുധാകരൻ വ്യക്തമാക്കി. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Sandeep's joining Congress is part of a conspiracy: A.K. Balan