ഉപതെരഞ്ഞെടുപ്പിൽ വോട്ട് തേടി കോണ്‍ഗ്രസ് ഒരു വർഗീയ കക്ഷിയുടെയും പിന്നാലെ പോയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മനസാക്ഷി അനുസരിച്ച് ചെയ്യുന്നതാണ് വോട്ട്. ആരുടെയും വ്യക്തിഗത വോട്ട് വേണ്ടെന്ന് പറയില്ല. ചേലക്കരയിൽ അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. കെ മുരളീധരന്റെ ആശങ്കകൾക്ക് പരിഹാരം കാണും. ഇ.പി ജയരാജന് കറകളഞ്ഞ കമ്മ്യൂണിസ്റ്റാണ്. മനസില്‍ കളങ്കമില്ല. താന്‍ ഒരിക്കലും ആത്മകഥ എഴുതില്ലെന്നും രഹസ്യങ്ങള്‍ പുറത്തു പറയില്ലെന്നും കെ.സി വ്യക്തമാക്കി.
ENGLISH SUMMARY:
Congress has never approached any communal parties to gain votes in the by-election, says K.C. Venugopal.