പാലക്കാട് തിരഞ്ഞെടുപ്പ് ഫലം പൂർണാമായപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമായത്. ഷാഫി പറമ്പിലിന്‍റെ എക്കാലത്തെയും വലിയ വിജയത്തെയും പിന്നിലാക്കി, റെക്കോര്‍ഡ് ജയമാണ് രാഹുൽ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ എസ്.എഫ്.ഐക്ക് മറുപടിയുമായി കെ.എസ്.യു രംഗത്തെത്തി.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കായിരുന്ന രാഹുലിന്‍റെ ആദ്യ തിരഞ്ഞെടുപ്പ് മല്‍സരം. അന്ന് വിജയിക്കുകയും ചെയ്തു. ഇത്തവണ കതോലിക്കേറ്റ് കോളജ് യൂണിയന്‍ പിടിച്ചത് എസ്എഫ്ഐ ആണ് . വിജയാഹ്ളാദ പ്രകടത്തില്‍ എസ്എഫ്ഐ രാഹുലിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യം കാതോലിക്കേറ്റില്‍ നിന്ന് തുരുത്തിയിട്ടുണ്ട് പാലക്കാട് നിന്ന് പായിച്ചോണം എന്നായിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ ബാനറും എസ്എഫ്ഐ ഉയര്‍ത്തിയിരുന്നു. ഇത് തോമസ് ഐസ്ക്കും, ശിവന്‍കുട്ടിയുമടക്കം മുതിര്‍ന്ന നേതാക്കള്‍ ഫെയ്സ്ബുക്കിലും പങ്കുവച്ചു. ഇതിനാണ് ഇപ്പോള്‍ മറുപടിയുമായി കെ.എസ്.യു എത്തിയത്. പാലക്കാട് നിന്നും നിയമസഭയിലേക്ക് പായിച്ചിട്ടുണ്ടെന്നാണ് മറുപടി.
രാഹുലിന് മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ ട്രോളി ബാഗുകളും ട്രോളിന്‍റെ ഭാഗമായി. ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാകുന്നതിനു മുൻപുതന്നെ ട്രോളി ബാഗുകളുമായി യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
ഷാഫി പറമ്പിൽ വടകരയിൽനിന്ന് എംപിയായപ്പോഴാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ 3859 വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വിജയിച്ചത്. ഇ.ശ്രീധരനായിരുന്നു എൻഡിഎ സ്ഥാനാർഥി. എൻഡിഎ രണ്ടാം സ്ഥാനത്തെത്തി.എല്‍ഡിഎഫ് മൂന്നാമതും.