യുഡിഎഫിന്റെ പാലക്കാട്ടെ വിജയം വര്‍ഗീയതയുടെ വിജയമെന്ന് എ.കെ.ബാലന്‍ . വടകര ഡീലിന്‍റെ ബാക്കിയാണ് പാലക്കാട്ട് കണ്ടത്. ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞു. ബി.ജെ.പിയുടെ 11,000 വോട്ട് ആര്‍ക്കാണ് പോയതെന്ന് ബാലന്‍ ചോദിച്ചു. സന്ദീപ് വാരിയര്‍ ആര്‍.എസ്.എസും യു.ഡി.എഫും തമ്മിലുള്ള പാലമെന്നും എ.കെ.ബാലന്‍ ആരോപിച്ചു

സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ.ബാലന്‍. ക്രിസ്റ്റല്‍ ക്ലിയറെന്ന് വിശേഷിപ്പിച്ചത് സരിനെയാണ്. സരിനെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും എ.കെ.ബാലന്‍ പറഞ്ഞു. പാലക്കാട്ട് പിബി അംഗം മല്‍സരിച്ചപ്പോള്‍ നേടിയതിനേക്കാള്‍ വോട്ട് സരിന്‍ നേടിയെന്നും എ.കെ.ബാലന്‍ പറഞ്ഞു.

ENGLISH SUMMARY:

A.K. Balan stated that the UDF's victory in Palakkad is a victory of communalism.