a-thankappan

ബി.ജെ.പി കൗണ്‍സിലര്‍മാരെ അടര്‍ത്തിയെടുത്ത് പാലക്കാട് നഗരസഭ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍. ബി.ജെ.പിക്കുള്ളിലെ കലഹം സഹിക്കവയ്യാതെ വരുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടം നല്‍കും. കലഹിച്ച് നില്‍ക്കുന്ന കൗണ്‍സിലര്‍മാരുമായി കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ചര്‍ച്ചയ്ക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ബി.ജെ.പി ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കൂടുതലാളുകള്‍ വൈകാതെ കോണ്‍ഗ്രസിലേക്കെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഡിസിസി പ്രസിഡന്റ് മനോരമ ന്യൂസിനോട്

ഓപ്പറേഷൻ കമൽ വിപുലമാക്കുന്നു

ബിജെപി നേതാക്കളെ കോൺഗ്രസിൽ എത്തിക്കാനുള്ള ഓപ്പറേഷൻ കമൽ വിപുലമാക്കുന്നു. ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെടാവുന്ന ഒരു മുതിർന്ന നേതാവ് കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. 

Read Also: കൂടുതല്‍ ബിജെപി നേതാക്കളെ കോൺഗ്രസിൽ എത്തിക്കാന്‍ നീക്കം; ഓപ്പറേഷന്‍ കമല്‍

സന്ദീപ് വാരിയർ, കെപി മധു. ഓപ്പറേഷൻ കമൽ ഈ പേരുകളിൽ ഒതുങ്ങില്ല. ഇടഞ്ഞു നിൽക്കുന്ന ബിജെപി നേതാക്കളെ മൂടോടെ പിഴുത് കൊണ്ടുവരാനാണ് ഓപ്പറേഷൻ കമലിലൂടെ കോൺഗ്രസിന്റെ ലക്ഷ്യം. കെ സുരേന്ദ്രൻ ഒഴിഞ്ഞാൽ സംസ്ഥാന അധ്യക്ഷപദവിയിലേക്ക്  പരിഗണിക്കപ്പെടാവുന്ന മുതിർന്ന നേതാവടക്കം കോൺഗ്രസ് നേതൃത്വവുമായി ഒന്നാം ഘട്ട ആശയവിനിമയം നടത്തിയെന്നാണ് വിവരം. ബിജെപിയിൽ ഇടഞ്ഞു നിൽക്കുന്ന ജനാധിപത്യവാദികളും ആർഎസ്എസുമായി അടുപ്പമുള്ള വരും ഇക്കൂട്ടത്തിലുണ്ട്. 

 

കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരാൻ കേന്ദ്ര നേതൃത്വം അനുമതി നൽകിയെങ്കിലും പാർട്ടിക്കുള്ളിൽ ഒരു വലിയ പൊട്ടിത്തെറി കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റി ഭൂരിപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളെ പരാജയപ്പെടുത്താൻ ഓപ്പറേഷൻ കമലിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. മുസ്‌ലിംലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് കോൺഗ്രസിന്റെ നീക്കുപോക്ക്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി, ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയാണ് കോൺഗ്രസ് എന്നീ ആക്ഷേപങ്ങൾ മറുപടി നൽകാൻ സാധിക്കുമെന്നതിനാൽ ഓപ്പറേഷൻ കമലിലിന് എഐസിസി നേതൃത്വത്തിന്റെ പിന്തുണയുണ്ട്.

ENGLISH SUMMARY: