thiruvanchoor-radhakrishnan

കണ്ണൂര്‍ മാടായി കോളജ് നിയമന വിവാദത്തില്‍ താത്കാലിക ‘വെടിനിര്‍ത്തല്‍’. പരസ്യപ്രതിഷേധം അവസാനിപ്പിക്കാന്‍ എം.കെ.രാഘവന്‍ വിരുദ്ധരായ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യം പ്രവര്‍ത്തകര്‍ അംഗീകരിച്ചു. കെപിസിസി ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നല്ല അന്തരീക്ഷമുണ്ടാക്കിയെന്നും കോലം കത്തിച്ചത് പ്രാകൃത നടപടിയാണെന്നും ഉപസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ നിയമനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തിരുവഞ്ചൂര്‍ മറുപടി പറഞ്ഞില്ല.

 
ENGLISH SUMMARY:

Controversy surrounding the appointment at Kannur Madayi College. After discussions with party activists, advised them to stop the public protests. The activists accepted the request, bringing an end to the demonstrations.