കൊലവിളി പ്രസംഗം നടത്തിയ സിപിഎം കോഴിക്കോട് തിക്കോടി ലോക്കൽ സെക്രട്ടറി കളത്തില്‍ ബിജു അറസ്റ്റിൽ. അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജുവിനെ ജാമ്യത്തില്‍ വിട്ടയച്ചു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കുറ്റിവയലിൽ സ്ഥാപിച്ച 24 പതാകകൾ നശിപ്പിച്ചതിനെ തുടർന്നുള്ള പ്രതിഷേധ യോഗത്തിലാണ് ബിജു കൊലവിളി നടത്തിയത്. 'അരിയിൽ ഷുക്കൂർ ഈ ഭൂമുഖത്ത് ഇല്ലെന്നത് മറക്കരുത്' എന്നായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. പ്രസംഗത്തിനെതിരെ തിക്കോടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. പതാക നശിപ്പിച്ച മൂന്നുപേർക്കെതിരെ പയ്യോളി പൊലീസ് നേരെത്തെ കേസെടുത്തിരുന്നു.