പി.വി.അന്‍വറിനോടുള്ള രാഷ്ട്രീയനിലപാടില്‍ അയവുവരുത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല രാഷ്ട്രീയത്തില്‍ പ്രധാനം. ഉചിതമായ സമയത്ത് വ്യക്തമായ രാഷ്ട്രീയ തീരുമാനം ഉണ്ടാകുമെന്നും വി.ഡി.സതീശന്‍.
എന്‍.എം.വിജയന്റെ കത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നുവെന്ന് സതീശന്‍. സത്യാവസ്ഥ പരിശോധിച്ച ശേഷം അതില്‍ പ്രതികരിക്കാമെന്നും നിലപാട്. കുടുംബത്തിന്റെ മുന്നില്‍വച്ചു തന്നെ കത്ത് വായിച്ചു, അവര്‍ക്ക് ഭീഷണിസ്വരം. സി.പി.എമ്മുകാരും ബി.ജെ.പിക്കാരും പണംതരാമെന്ന് പറഞ്ഞെന്ന് അവര്‍ പറഞ്ഞു. കത്ത് കിട്ടിയില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ്.