പി.വി. അന്‍വര്‍ രാജിവയ്ക്കുകയാണെങ്കില്‍ പ്രതികരിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അന്‍വറിനുമുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. രാജിവയ്ക്കുക എന്നത് അന്‍വറിന്‍റെ സ്വതന്ത്രമായ തീരുമാനമാണ്. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ല. അന്‍വറിന്‍റെ കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച നടത്തിയിട്ടില്ല എന്നതിന്‍റെ അര്‍ഥം ഇനിഒരിക്കലും ചര്‍ച്ചനടത്തില്ല എന്നല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പി.വി.അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചേക്കുമെന്ന അഭ്യുഹങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
നാളെ രാവിലെ ഒന്‍പതിന് അന്‍വര്‍ സ്പീക്കറെ കാണും. തുടര്‍ന്ന് വാര്‍ത്താസമ്മേളനവും നടത്തും. നാളെ നിര്‍ണായക പ്രഖ്യാപനമെന്ന് അന്‍വര്‍തന്നെ ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്തതിന് പിന്നാലെയാണ് അയോഗ്യത ഒഴിവാക്കാനുള്ള ആലോചന അന്‍വര്‍ തുടങ്ങിയത്.