പൊലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റ സഹപ്രവര്‍ത്തകയ്ക്ക് പണം പിരിച്ചു നല്‍കി സഹായിച്ചതായി കോണ്‍ഗ്രസ് നേതാവ് അരിത ബാബുവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകും മുന്‍പെ എയറിലായി. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ ഓരോ സമരങ്ങളിലും പങ്കാളിയാകുമ്പോൾ, പൊതുജനം ചോദിക്കുന്ന ഒരു ചോദ്യമുണ്ടെന്നും അതിന്‍റെ മറുപടിയാണ് എന്‍റെ പാര്‍ട്ടിയെന്നും പറഞ്ഞ് കുറിപ്പ് തുടങ്ങിയ അരിത, പൊലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റ യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രാജിന്‍റെ ആശുപത്രി ചിലവ് രമേശ് ചെന്നിത്തല ഏറ്റെടുത്തുവെന്നും ഒരു ബിസിനസ് സംരംഭം നടത്തുന്ന മേഘയുടെ ആ മാസത്തെ വാടകയും ലോണും കെസി വേണുഗോപാല്‍ അടച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഇതേ കുറിപ്പിന് കമന്‍റുമായി വന്നിരിക്കുകയാണ് മേഘ. തനിക്ക് പണം കിട്ടിയില്ലെന്നും ആരാണ് ആ പൈസ കൈപറ്റിയതെന്ന് പരസ്യമായി പറയണമെന്നും മേഘ കമന്‍റില്‍ രേഖപ്പെടുത്തി. പിന്നാലെ അരിതയ്ക്ക് ട്രോള്‍ പൂരമാണ്, തള്ളുമ്പോള്‍ ഒരു മയത്തില്‍ വേണ്ടെ ? പാര്‍ട്ടി ഇത് അറിഞ്ഞാരുന്നോ ? എന്നിങ്ങനെയാണ് അരിത ബാബുവിന്‍റെ പോസ്റ്റിന് വരുന്ന കമന്‍റ്
അരിതയുടെ പോസ്റ്റിന് മേഖയുടെ കമന്‍റ്
ഈ പറഞ്ഞ തുക എനിക്ക് കൈ മാറാതെ ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയത് അത് കൂടി പരസ്യമായി പറയണം
ഞാനും കൂടി അറിയണമല്ലോ എന്റെ പേരിൽ ആരാണ് വലിയൊരു തുക കൈപ്പറ്റിയത് എന്ന്