അപവാദം ഭയന്ന് മദ്യനിര്‍മാണശാല പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങില്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കർണാടകയിലെ സ്പിരിറ്റ് നിർമ്മാതാക്കളായ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടിയാണ് പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നതെന്ന് എം.ബിരാജേഷ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ക്യാബിനറ്റ് നോട്ട് പൊതുരേഖയാണെന്നും അതില്‍പുതുതായി ഒന്നും ഇല്ലെന്നും പറഞ്ഞ എക്സൈസ് മന്ത്രി എല്ലാ നടപടി ക്രമവും പാലിച്ചാണ് മദ്യനിര്‍മാണശാലക്ക് അനുവാദം നല്‍കിയതെന്ന് പറഞ്ഞു.
ജലലഭ്യതയുടെ കാര്യം പറഞ്ഞ് അനാവശ്യ ആശങ്ക ഉണ്ടാക്കാനാണ് ശ്രമം. ഒരിറ്റ് ഭൂഗര്‍ഭ ജലം ഉപയോഗിക്കില്ല. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗേവിന്ദനും സമവായത്തിന്‍റെ സ്വരം പുറത്തെടുത്തു.
മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കും മുന്‍പ് ധന, ജല, വ്യവസായ, തദ്ദേശ വകുപ്പുകളോട് ആലോചിച്ചിരുന്നില്ലെന്ന് മന്ത്രിസഭാ കുറിപ്പ് വ്യക്തമാക്കുന്നുവെന്നും ഇതെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എകസൈസ് മന്ത്രിക്ക് മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രമേശ് ചെന്നിത്തലക്കെതിരെ എം.ബി രാജേഷ് ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും വിഡി സതീശന്‍ പറഞ്ഞു.