കൊല്ലം എംഎൽഎ എം. മുകേഷിന് സിപിഎം പരിപാടികളില്‍ അനൗദ്യോഗിക വിലക്ക്. പൊതുപരിപാടികളില്‍ എം.എല്‍.എ എന്ന നിലയില്‍ പങ്കെടുക്കാമെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുകയോ പാര്‍ട്ടി പോസ്റ്ററുകളില്‍ മുകേഷിന്‍റെ പടം ഉള്‍പ്പെടുത്തുകയോ വേണ്ടെന്നാണ് കൊല്ലത്ത് പാര്‍ട്ടി നേതൃത്വത്തിലെ ധാരണ. സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ മുകേഷിനെതിരായ കേസുകളും ലൈംഗിക പീഡന പരാതികളും പാര്‍ട്ടിക്ക് ബാധ്യതയായതോടെയാണ് വിലക്ക്. തീരുമാനം സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.