എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജിവച്ചു. ശരദ് പവാറിന് രാജിക്കത്ത് കൈമാറി. എന്‍സിപിയിലെ ചേരിപ്പോരിന് ഒടുവിലാണ് രാജി. ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരണോ എന്ന് ശരദ് പവാര്‍ തീരുമാനിക്കും. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ ശ്രമിച്ച ചാക്കോ സ്വയം ഒഴിയികയായിരുന്നു. തോമസ് കെ. തോമസിനെ പകരം അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമാണ്.