ട്രൗസര്‍ മനോജ് (ഇടത്തേയറ്റം), സിജിത്ത്, കെ.സി.രാമചന്ദ്രന്‍
ടി.പി.ചന്ദ്രശേഖരന്‍റെ കൊലയാളികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് പിണറായി സര്‍ക്കാര്‍. കേസിലെ മൂന്ന് പ്രതികള്‍ക്ക് ആയിരത്തിലേറെ ദിവസമാണ് പരോളായി അനുവദിച്ച് നല്‍കിയത്. 1081 ദിവസത്തെ പരോളാണ് കെ.സി.രാമചന്ദ്രന് അനുവദിച്ചത്. ട്രൗസര്‍ മനോജിനും സിജിത്തിനും ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചു. അതേസമയം കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ മാത്രമാണ് ഇക്കാലയളവില്‍ അനുവദിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം മുതലുള്ള കണക്കുകള്‍ പുറത്തുവന്നത്. ജയില്‍ചട്ടമനുസരിച്ച് പ്രതികള്‍ക്ക് ലീവ് അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ജയില്‍വകുപ്പിന്‍റെ നിലപാട്.
പ്രതികള്‍ സിപിഎമ്മിന് ഏറ്റവും പ്രധാനപ്പെട്ടവരെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കെ.കെ. രമ പ്രതികരിച്ചു. മറ്റൊരു പ്രതികള്‍ക്കും കിട്ടാത്ത ആനുകൂല്യമാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാതെ നിര്‍വാഹമില്ലെന്നും രമ മനോരമ ന്യൂസിനോട് പറഞ്ഞു.