congress-leadership-change-kerala

കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവുമില്ലെന്ന് വി.ഡി.സതീശന്‍. കെ.പി.സി.സി അധ്യക്ഷ മാറ്റത്തിൽ ചർച്ച നടന്നിട്ടില്ല. ഇക്കാര്യത്തിൽ മാധ്യമ വാർത്തകൾ മാത്രമാണുള്ളത്. ഡൽഹിയിൽ നാളെ നടക്കുന്ന യോഗം നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ച ചെയ്യാനാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളെ ഇത്തരത്തിൽ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്തെ നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കും. നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂരുമായി താൻ സംസാരിച്ചുവെന്നും അദ്ദേഹത്തിന് പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്നും രമേശ് ചെന്നിത്തല.

അതിനിടെ കെ.സുധാകരനെ പിന്തുണച്ച് കെ.മുരളീധരന്‍ രംഗത്തെതി. കെ.പി.സി.സി അധ്യക്ഷന്‍ മാറേണ്ട സാഹചര്യമില്ല. സംഘടനാ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. തരൂര്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

V.D. Satheesan dismisses speculation about leadership disputes in Congress, stating no discussions were held on replacing KPCC president. Meanwhile, Ramesh Chennithala asserts that the High Command will decide on leadership changes, while K. Muraleedharan supports K. Sudhakaran, stating no need for a change.