സി.പി.എം അവതരിപ്പിച്ച വികസനരേഖയില്‍ ജനവിരുദ്ധതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നവകേരളത്തിന്‍റെ പുതുവഴികള്‍ പരാമര്‍ശിക്കുന്ന രേഖയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ധനസമാഹരണത്തിനുള്ള മാര്‍ഗമാണ് രേഖ മുന്നോട്ടുവച്ചത്. കേന്ദ്രം അവഗണിക്കുമ്പോള്‍ പണം കണ്ടെത്തിയേ മുന്നോട്ടുപോകാനാകൂ. രേഖയില്‍ ജനവിരുദ്ധതയില്ല, ജനക്ഷേമം മാത്രമെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. ALSO READ: ‘എല്ലാം കണ്ണൂരുകാർക്ക്’; സമ്മേളനത്തില്‍ എം.വി.ഗോവിന്ദനും രൂക്ഷ വിമര്‍ശനം...
വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗമാക്കി തിരിച്ച്, ഫീസ് ഈടാക്കാനുള്ള നിർദ്ദേശമാണ് വികസന രേഖയിലുണ്ടായിരുന്നത്. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ‘കേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന രേഖയിലായിരുന്നു പരാമര്‍ശം. അതേസമയം, വികസന രേഖയിലെ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് അധിക ബാധ്യത വരുത്തിവയ്ക്കില്ലെന്ന് കേന്ദ്രകമ്മറ്റി അംഗങ്ങളായ എളമരം കരീമും, തോമസ് ഐസക്കും പ്രതികരിച്ചു. ALSO READ: മന്ത്രിമാരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചും വിമർശിച്ചും സിപിഎം പ്രവർത്തന റിപ്പോർട്ട്...
ഏറെക്കാലമായി വർധന വരുത്താത്ത മേഖലയിൽ ഫീസ്, നികുതി വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്. ഏതുതരത്തിലുള്ള മൂലധനിക്ഷേപത്തേയും സ്വീകരിക്കാം. പ്രവാസികളുടെ നിഷേപം ആകർഷിക്കണം. ടൂറിസത്തെ സാമ്പത്തീക വികാസത്തിൻ്റെ പ്രധാന മേഖലയാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നൂതന ടൂറിസം പദ്ധതികൾ എന്നിവയൊക്കെ രേഖ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ്. ALSO READ: പ്രായത്തിൽ ഇളവുനൽകുന്നതിലും ഒറ്റക്കെട്ട്; ക്യാപ്റ്റന്‍ ആരെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല...