പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനപാരമ്പര്യമുണ്ടായിട്ടും നേതക്കളില്‍ ചിലര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ സിപിഎമ്മല്‍ ചര്‍ച്ച മുറുകുന്നു.
പി ജയരാജനെ പോലെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ കൊല്ലം സമ്മേളനത്തി വെട്ടി നിരത്തിയും മുഹമ്മദ് റിയാസിനേപ്പോലുള്ളവര്‍ക്ക് പാര്‍ട്ടി കൊടുത്ത കരുതലുമാണ് അതൃപ്തിക്ക് അടിസ്ഥാനം. 27 വർഷം മുമ്പ് സംസ്ഥാന സമിതിയിൽ എത്തിയ പി. ജയരാജൻ ഇപ്പോഴും അവിടെ തുടരുമ്പോഴാണ് സംസ്ഥാന സമിതിയിൽ നിന്നും നാലു വർഷത്തെ ഇടവേളയിൽ റിയാസ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയർത്തപ്പെട്ടത്. 40 വർഷം മുമ്പ് സംസ്ഥാന സമിതിയിൽ എത്തിയ എം. വിജയകുമാറും ഇന്നും അതേ സമിതിയിൽ തന്നെ തുടരുന്നുവന്നത് പാർട്ടിയിലെ ബലാബലത്തിന്റെ സൂചന കൂടിയാണ്.
സമീപകാലത്ത് സിപിഎമ്മിൽ ഏറ്റവും കരുതൽ കിട്ടിയ നേതാവ് മുഹമ്മദ് റിയാസ് ആണെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ ചര്‍ച്ച. ഇത് സ്ഥിരീകരിക്കുകയാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള നേതാക്കളുടെ പ്രമോഷന്‍റെ ഗ്രാഫ് . 40 ഉം 27 ഉം വർഷവുമായി സംസ്ഥാന സമിതിയിലുള്ള നേതാക്കൾ അതേ കമ്മിറ്റികളിൽ തുടരുന്നതും നേതൃത്വത്തിൽ വേണ്ടപ്പെട്ട റിയാസ് സെക്രട്ടറിയേറ്റിലേക്ക് 4 വര്‍ഷം കൊണ്ടെത്തിയതും. എം വി ജയരാജൻ 27 വർഷമെടുത്തു സംസ്ഥാന സമിതിയിൽ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്താൻ 98 ല്‍ സംസ്ഥാന സമിതിയിൽ എത്തിയ ഇപ്പോഴത്തെ ധന മന്ത്രി കെ എൻ ബാലഗോപാൽ 2018 ലാണ് സെക്രട്ടറിയേറ്റിൽ എത്തുന്നത്. അതായത് 20 വർഷം കാക്കേണ്ടി വന്നു.
ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ 15 വർഷം എടുത്തു സംസ്ഥാന സമിതിയിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് എത്താൻ. 91ൽ സംസ്ഥാന സമിതിയിൽ എത്തിയ എംവി ഗോവിന്ദൻ 2006ൽ മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തുന്നത്. പി രാജീവ് 13 വർഷം ഇ പി ജയരാജൻ 10 വർഷവും തോമസ് ഐസക് പതിനൊന്ന വര്‍ ഷവും എടുത്തു സെക്രട്ടറിയേറ്റിൽ എത്താൻ. 78 സംസ്ഥാന സമിതിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ 88 ലാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തുന്നത്. അതായത് പത്തുവർഷം. സജി ചെറിയാന്‍, വി എന്‍ വാസവന്‍, എം സ്വരാജ് എന്നിവര്‍ സെക്രട്ടറിയേറ്റിലേക്ക് എത്തിയത് ഏഴു വര്‍ഷത്തെ ഇടവേളയില്‍ 40 വർഷം മുമ്പ് സംസ്ഥാന സമിതിയിൽ എത്തിയ എം വിജയകുമാറും , 27 വർഷം മുമ്പത്തെ പി ജയരാജൻ മേഴ്സിക്കുട്ടിയമ്മയും ഇപ്പോഴും സംസ്ഥാന സമിതിയിൽ തന്നെ തുടരുന്നു. ഇതോടെയാണ് നാലുവർഷംകൊണ്ട് സംസ്ഥാന സമിതിയിൽ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മുഹമ്മദ് റിയാസും എത്തിയത് പാർട്ടി നേതാക്കള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാവുന്നത് .നിലവിലെ സംസ്ഥാന സമിതിയെപ്പറ്റി ആക്ഷേപം ഉയരുമ്പോള്‍ മുഹമ്മദ് റിയാസിന് നൽകിയ പരിഗണനും ചര്‍ച്ചയാവുന്നു .